Latestകണ്ണൂര്‍

നടാലിൽലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം

എടക്കാട് : നടാലിൽലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കണ്ണൂർ താണയി ലെ കൈരളി എ ഞ്ചിനിയറിംഗ് സ്ഥാപനത്തിലെമെക്കാനിക്ക് അണ്ടലൂർ കാവിന് സമീ പത്തെ ശ്രീ ശ്രാവൺ ഹൗസിലെ ദിനേശനാ (61) ണ് മരണമടഞ്ഞത്. ഇന്ന് രാവിലെവീ ട്ടിൽ നിന്നും ജോലി സ്ഥല ത്തേക്ക് ബൈക്കിൽ വരവേനടാലിന് സമീപം ലോറിയി ടിച്ചാണ് അപകടം. ഉടൻ നാട്ടുകാർ ചാല യിടെ സ്വകാര്യആ ശുപത്രിയിൽ എത്തിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല. മേലൂരിലെ പരേതരായ കൃ ഷ്ണന്റെയും ജാനുവിന്റെയും മകനാണ് ദിനേശൻ. ഭാര്യ: ശ്രീജ. മക്കൾ: മുദൂൽ, അമൃത്. സഹോദരിമാർ: ഉഷ, രാധ, സുധ, പരേതയായ നിർമ്മല .