Latestകേരളം

രാവിലെ എടുത്തവരെ ഇങ്ങനെ പറ്റിക്കാമോ..;സ്വര്‍ണവില ഉച്ചക്ക് കുറഞ്ഞു

ഇന്ന് രാവിലെ കൂടിയ സ്വർണവില ഉച്ചക്ക് കുറഞ്ഞു. ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,790 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,10,320 രൂപയുമായി.രാവിലെ ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയും പവന് 320 രൂപ കൂടി 1,11,000 രൂപയുമായിരുന്നു വില.

ഇന്നലെയും രണ്ടുതവണ വിലയില്‍ മാറ്റമുണ്ടായിരുന്നു. രാവിലെയും വൈകീട്ടുമായി 1320 രൂപയാണ് പവന് കുറഞ്ഞത്. പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 19.30 ഡോളര്‍ കുറഞ്ഞ് 4,574.78 ഡോളറാണ് വില. -0.42 ശതമാനമാണ് കുറഞ്ഞത്.