Latestകേരളം

മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളി മരിച്ചു; ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്.കൊയിലാണ്ടിയില്‍ ലോറിയില്‍ നിന്ന് മാർബിള്‍ ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു.വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടില്‍ സിബി (43) ആണ് മരിച്ചത്. വെങ്ങളം കാട്ടിലപ്പീടികയില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഈ ദാരുണ സംഭവം.

പുതിയതായി നിർമിക്കുന്ന വീട്ടിലേക്ക് ലോറിയില്‍ കൊണ്ടുവന്ന മാർബിള്‍ ഇറക്കുന്നതിനിടെ ഇവ തെന്നിവീണ് തൊഴിലാളികളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ സിബിക്കൊപ്പം ഉണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരണപ്പെട്ട സിബിയുടെ മൃതദേഹം തുടർനടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.