കാണാതായ യുവതിയുടെ മൃതദേഹം കരിങ്കല്‍ ക്വാറിയില്‍ കണ്ടെ

കോഴിക്കോട് : നന്മണ്ടയില്‍ കാണാതായ യുവതിയുടെ മൃതദേഹം കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തി. പാറക്കുഴിയില്‍ രഗീഷിന്‍്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ശിശിരയെ കാണാതായത്. പോലീസില്‍ രഗീഷിന്‍്റെ അച്ഛന്‍ പരാതി നല്‍കിയിരുന്നു.

നാട്ടുകാര്‍ രാവിലെ മുതല്‍ തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു ശിശിരയുടെ മൊബൈല്‍ ഫോണും ചെരിപ്പും പരലാട് ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാരും നരിക്കുനി ഫയര്‍ ഫോഴ്സും മുങ്ങല്‍ വിദഗ്ധരും പരലാട് ക്വാറിയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു പോലീസും ഡോഗ് സ്‌ക്വാഡും എത്തി