സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കോട്ടയം ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കോട്ടയം ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലേർട്ട്. കാലാവസ്ഥ നിരീക്ഷണ വകുപ്പ് 13 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദങ്ങൾ 24 മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യൂനമർദമായി മാറിയേക്കും.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ – ഗോവ തീരത്തിന് സമീപത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത