Latestകേരളം

മലപ്പുറത്ത് കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം.ദേശീയപാതയില്‍ വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിക്ക് ജീവൻ നഷ്ടമായി.കൊടിഞ്ഞി കാളംതിരുത്തി കൊല്ലംതൊടി സ്വദേശി തന്‍വീര്‍ – സഫ്‌ന ഷെറിന്‍ ദമ്പതികളുടെ ഏക മകള്‍ സൂന നഹര്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വെളിമുക്കില്‍ വെച്ച്‌ അപകടം നടന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു