നാഗ്പൂരിൽ പാചകം ചെയ്യാൻ വിസമ്മതിച്ച ഭാര്യയെ അടിച്ചു കൊന്നു
നാഗ്പൂർ: പാചകം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ഭർത്താവ് അടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് കൊല്ലപ്പെട്ടത്.
കേസിൽ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ (41) പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് ഡാൻസ് ക്ലാസിൽ പോകാനുണ്ടെന്നും അതിനാൽ ഭക്ഷണം പാകം ചെയ്യാനാകില്ലെന്നും യാമിനി ഭർത്താവിനോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ കൃഷ്ണ ലാൽ യാദവ് മദ്യലഹരിയിലെത്തി യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു
