Latestദേശീയം

ഹോസ്റ്റലുകളിലെ വൃത്തിഹീനമായ ഭക്ഷണം: ഗ്ലോബല്‍ എഡ്യുക്കേഷൻ കണ്‍സള്‍ട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി,

മൈസൂരിലെ ഹോസ്റ്റലുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില്‍ കടുത്ത നടപടിയുമായി കർണാടക സർക്കാർ.ഗ്ലോബല്‍ എഡ്യുക്കേഷൻ കണ്‍സള്‍ട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് കെ സി വേണുഗോപാല്‍ എം പി ഇടപ്പെട്ടിരുന്നു.

ഇതേത്തുടർന്നാണ് ഇപ്പോള്‍ കർണാടക സർക്കാർ നടപടിയെടുത്തിരിക്കുന്നത്. അതേസമയം കുട്ടികള്‍ക്ക് പകരം ഭക്ഷണം ഏർപ്പെടുത്തും. മെസ്സില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മെസ്സിലെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി പറഞ്ഞു. സ്വീകരിച്ച നടപടികള്‍ കെ സി വേണുഗോപാലിനെ അറിയിച്ച്‌ ദിനേശ് ഗുണ്ടുറാവു.