Latestകേരളം

കണ്ണൂരില്‍ നിന്ന് നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍പെട്ട് മൂന്നു പേർക്ക് ദാരുണാന്ത്യം. നീർച്ചാല്‍ വെത്തിലപ്പള്ളിയിലെ മുനീറാസില്‍ മുനീറ (45), പേരക്കുട്ടി മോഹിദ് സിദാൻ (നാല്), മകളുടെ ഭർത്താവ് മലപ്പുറം മമ്പുറം സ്വദേശി മുനീർ (30) എന്നിവരാണ് മരിച്ചത്.

മുനീറയുടെ മകള്‍ നിഹാല സുല്‍ത്താനയുടെ ഏഴ് മാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനും ജീവൻ നഷ്ടപ്പെട്ടു. ഇന്നലെ പുലർ‌ച്ചെ ഇവർ സഞ്ചരിച്ച കാർ മുത്തങ്ങ ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാർ പൂർണമായും തകർന്നപോയി. പ്രവാസിയായ ഷഫീക്കിന്റെ ഭാര്യയും ആയിഷാബി-ഹുസൈൻ മണിക്സെൻ ദമ്പതികളുടെ മകളുമാണ് മുനീറ. മുനീറയുടെ മകള്‍ ഷഹല പർവീണിന്റെയും ബിലാലിന്റെയും മകനാണ് മരിച്ച മോഹിദ് സിദാൻ. നിഹാല സുല്‍ത്താനയുടെ ഭർത്താവാണ് മുനീർ.

അപകടത്തില്‍ ഷഹലയ്ക്കും ബിലാലിനും മുനീറയുടെ മറ്റൊരു മകളായ സനിയ മിർസയ്ക്കും നിസാര പരിക്കേറ്റിട്ടുണ്ട് .മൃതദേഹങ്ങള്‍ ഗുണ്ടല്‍പേട്ട് സർക്കാർ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രിയോടെ കണ്ണൂരിലെത്തിച്ച്‌ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കം നടന്നു