Latestകേരളം

അന്തർസംസ്ഥാനബസിൽ നിരക്ക് ഉയരും

കേരളത്തിൽ നിന്ന് ബംഗളുരു, ചെന്നൈ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ നിരക്ക് കൂട്ടുന്നു.

ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ധാരണയിൽ എത്തും. ഡീസൽ വില മൂന്ന് രൂപയിൽ അധികം വർധിപ്പിച്ചതിന്റെ പേരിലാണ് നിരക്ക് വർധന.

ട്രിപ്പിൽ ശരാശരി 2000 – 2500 രൂപ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് ഉടമകളുടെ സംഘം പറഞ്ഞു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ അസോസിയേഷനുമായി കൂടിയാലോചന നടത്തിയാണ് തീരുമാനമെടുക്കുക.