Latestകേരളം

‘പാലക്കാട് ശോഭിചില്ല’, കോട്ട കാത്ത് യുഡിഎഫ്

പാലക്കാട് :ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ കരുത്തയായ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാർത്ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടിക്ക് ഉജ്ജ്വല വിജയം.12,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിഷാരടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രമേശ് പിഷാരടി (UDF): 55,302 വോട്ടുകള്‍

ശോഭ സുരേന്ദ്രൻ (NDA): 42,880 വോട്ടുകള്‍

എൻ.എം.ആർ. റസാഖ് (LDF സ്വതന്ത്രൻ): 27,227 വോട്ടുകള്‍

ബിജെപിയുടെ ‘എ പ്ലസ്’ മണ്ഡലങ്ങളിലൊന്നായ പാലക്കാട് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ ശോഭ സുരേന്ദ്രൻ ലീഡ് ചെയ്തിരുന്നു. എന്നാല്‍ നഗരപ്രദേശങ്ങള്‍ക്ക് പുറത്തുള്ള മേഖലകളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണാൻ തുടങ്ങിയതോടെ രമേശ് പിഷാരടി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർത്ഥി വോട്ടിന് പണം നല്‍കിയെന്ന ആരോപണം ഉയർന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.