പ്രണയ സാഫല്യം; റൊണാൾഡോയും ജോർജിനയും വിവാഹിതരായി
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. പത്ത് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഓഗസ്റ്റ് 11-ന് പോർച്ചുഗലിലെ കാസ്കൈസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇവർ ഔദ്യോഗികമായി വിവാഹിതരായത്.
2025 ഓഗസ്റ്റ് 11-ന് ജോർജിന റോഡ്രിഗസ് തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന്റെ കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഈ ചടങ്ങ് നടന്നിരിക്കുന്നത്. സെലിബ്രിറ്റി ആഘോഷങ്ങൾ ഒഴിവാക്കി തികച്ചും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്.
