സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ പാടുന്നതിനായുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കി
ചെന്നൈ: സര്‍ക്കാര്‍ പരിപാടികളില്‍ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ പാടുന്നതിനായുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. അമ്മയെ പോലെയാണ് മാതൃഭാഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ് തായ് വാഴ്ത്ത് അതിനും മുകളിലാണ്. തമിഴിന്റെ പെരുമയ്ക്ക് തിരുക്കുറല്‍ ഒന്ന് മാത്രം മതി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ സംസ്ഥാന ഗീതം ഉണ്ടായിരുന്നില്ല. എന്നാല്‍ തമിഴ് തായ് വാഴ്ത്ത് വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും സി ജോസഫ് വിജയ് പറഞ്ഞു.
മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ അടുത്തിടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
