മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ദേശീയപാതയില്‍ കോയമ്പത്തൂര്‍ തുടിയല്ലൂര്‍ ഭാഗത്ത് റെയില്‍വെ പാലത്തിന് താഴെയുള്ള പ്രദേശത്ത് റോഡരികില്‍ കിടക്കുകയായിരുന്നു യുവതി. ഇതുവഴി കടന്നുപോയ പ്രതി യുവതിയെ കണ്ടതോടെ അവിടെ നിന്നു. തുടര്‍ന്ന് പരിസരത്ത് മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതിക്ക് നേരെ നീങ്ങുകയായിരുന്നു. ഇയാളെ കണ്ടതോടെ യുവതി പരിഭ്രമിച്ച് ഒച്ചവെച്ചെങ്കിലും രക്ഷിക്കാനായി അവിടെ ആരും ഉണ്ടായിരുന്നില്ല. റോഡില്‍ രണ്ട് തെരുവുനായ്ക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവതി അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് പൊരുതി നില്‍ക്കാനായില്ല. ഈ സമയമാണ് തെരുവുനായ്ക്കള്‍ രക്ഷകരായത്.
