Latestകേരളം

വീണ്ടും എൻഡിഎ; നേമത്ത് രാജീവ് ചന്ദ്രശേഖർ വിജയിച്ചു

കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു. 3500 വോട്ടുകൾക്ക് രാജീവ് ചന്ദ്രശേഖർ വിജയിച്ചു. ബി ജെ പി ഏറ്റവും അധികം പ്രതീക്ഷ പുലർത്തിയ മണ്ഡലമാണ് നേമം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയായിരുന്നു ഇവിടെ ലീഡ് ചെയ്തത്. പിന്നീട് യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ മുന്നിട്ട് നിന്നെങ്കിലും അവസാന റൌണ്ടിലേക്ക് കടക്കുമ്പോ രാജീവ് ചന്ദ്രശേഖർ കുതിക്കുന്നതായിരുന്നു കാഴ്ച.

ചാത്തന്നൂരില്‍ ബിജെപി നേതാവായ ബി.ബി. ഗോപകുമാറാണ് വിജയിച്ചത്. ചാത്തന്നൂർ മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ മാരാർജി ഭവനിൽ ബിജെപി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. ബി.ബി. ഗോപകുമാർ (എൻഡിഎ) – 46,567, അഡ്വ. ആർ. രാജേന്ദ്രൻ (എൽഡിഎഫ്)- 42,881, സൂരജ് രവി (യുഡിഎഫ്) – 32,390 എന്നിങ്ങനെയാണ് വോട്ട് നില.

സിപിഐയുടെ ആര്‍ രാജേന്ദ്രനെയാണ് ഗോപകുമാര്‍ പരാജയപ്പെടുത്തിയത്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയ മണ്ഡലമാണ് ചാത്തന്നൂര്‍. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് ഗോപകുമാറിന്റെ വിജയം. ഇതിന് മുന്‍പ് നേമം മണ്ഡലത്തിലാണ് എന്‍ഡിഎ വിജയിച്ചത്. 2106ല്‍ ബിജെപിയുടെ രാജഗോപാലാണ് വിജയിച്ച് നിയമസഭയില്‍ എത്തിയത്.