കല്ല്യാശ്ശേരിയിൽ എം. വിജിൻ വിജയം നിലനിർത്തി; ഭൂരിപക്ഷത്തിൽ വൻ ഇടിവ്
കല്ല്യാശ്ശേരി: കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ സിപിഎമ്മിന്റെ വിജയം നിലനിർത്തി എം വിജിൻ. 18,433 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജിലിന്റെ വിജയം. അതേസമയം ഭൂരിപക്ഷത്തിൽ വലിയ ഇടിവാണ് വിജിനുണ്ടായത്. കഴിഞ്ഞ തവണ 44,393 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്.
ഇത്തവണ 81,428 വേട്ടുകളാണ് വിജിൻ നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വ. രാജീവൻ കപ്പച്ചേരിയ്ക്ക് 62,995 വേട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. എൻഡിഎയിലെ സനിൽ എ വി 13,110 വോട്ടുകൾ നേടി. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു.
