Latestകേരളം

ലോക്കപ്പില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തരുത്: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ലോക്കപ്പില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിർത്തുന്നതില്‍ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഡിജിപിയുടെ നിർദേശം പൊലീസ് സ്‌റ്റേഷനുകളില്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. പ്രതികള്‍ക്കും മനുഷ്യാവകാശമുണ്ടെന്നും കമ്മീഷൻ.

ലോക്കപ്പുകളില്‍ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. അമരവിള സ്വദേശി ആര്‍.ജി ലെനിന്‍രാജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.