കര്‍ണാടകയില്‍ ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടയില്‍പ്പെട്ട യുവതിക്ക് ദാരൂണാന്ത്യം
ബംഗളൂരു: കർണാടകയിലെ കൊടകില്‍ ആനകള്‍ക്കടിയില്‍ പെട്ട യുവതിക്ക് ദാരൂണാന്ത്യം. കൊടകില്‍ വിനോദയാത്രക്കെത്തിയ യുവതിയാണ് ആനകള്‍ക്കടിയില്‍ പെട്ട് ജീവൻ വെടിഞ്ഞത്
ദുബാരെ ആനക്കോട്ടയിലെത്തിയതായിരുന്നു ജ്യൂനേഷ് എന്ന 33 കാരി.
ആനകള്‍ കുളിച്ചുകൊണ്ടിരിക്കുന്നത് കാണുന്നതിനിടെ ഇവർ അതിനിടയിലേക്ക് വീണത്. തുടർന്ന് ആനകള്‍ കൊമ്പുകോർക്കുമ്പോള്‍ യുവതി അതിനടിയില്‍ പെട്ട് ഞെരിഞ്ഞമരുകയും മരിക്കുകയുമായിരുന്നു.കാൻചൻ എന്ന ആന മാർത്താണ്ട എന്ന ആനയുമായി കൊന്പുകോര്‍ക്കു ന്നതിനിടെയാണ് അപകടം.
ആനകളെ നിയന്ത്രിക്കാനുള്ള ശ്രമം വിഫലമാകുകയായിരുന്നു. ആനകളുടെ കൊമ്പുകോർക്കലിനിടെ മാർത്താണ്ടൻ നിലത്ത് വീഴുകയും എഴുന്നേല്‍ക്കാൻ നോക്കവെ വീണ്ടും വീഴുകയുമായിരുന്നു.
ഇതോടെ ജ്യൂനേഷ് അതിനിടയില്‍ പെട്ട് മരിക്കുകയായിരുന്നു. മരണത്തില്‍ കർണാടക വനം, പരിസ്ഥിതി, പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖന്ദ്രെ ദുഃഖം രേഖപ്പെടുത്തി.
