ഓഫീസ് മാനേജർ തസ്തികയിലേക്ക് നിയമനം
ഡി.ടി.പി.സി.യുടെ ഓഫീസ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സർക്കാർ സർവീസിൽനിന്ന് വിരമിച്ച, 2026 ഏപ്രിൽ 30-ന് 60 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം. അക്കൗ ണ്ട്‌സ് ഓഫീസർ / സമാന തസ്തികയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ അഞ്ച്. അപേ ക്ഷകൾ സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, താലൂ ക്ക് ഓഫീസ് കോമ്പൗണ്ട്, കണ്ണൂർ-2 എന്ന വിലാസത്തിൽ അയക്ക ണം. ഫോൺ: 0497 2706336.
