ചേരാനല്ലൂർ വാഹനാപകടത്തിൽ രണ്ടാം പ്രതിയായ ജഡ്ജിയുടെ ഫ്ലാറ്റിൽ വീണ്ടും ക്രൈം ബ്രാഞ്ച് സംഘം
കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയുന്നു. ജഡ്ജിയുടെ വീട്ടിൽ വീണ്ടും പരിശോധന നടക്കുന്നു. ക്രൈംബ്രാഞ്ച് എസ്പിയും സംഘവുമാണ് പരിശോധന നടത്തുന്നത്. സിസിടിവി ഹാർഡ് ഡിസ്ക് അടക്കമുള്ളവ കണ്ടുകെട്ടും. ഇന്നലെ രാത്രി 7 മണിക്കൂർ നീണ്ട പരിശോധന ഇത് ഫ്ലാറ്റിൽ നടത്തിയിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസ് ശേഖരിക്കും. ജഡ്ജിയുടെ അറസ്റ്റിന് ഹൈക്കോടതിയുടെ അനുമതി കാത്തുനില്‍ക്കെയാണ് പൊലീസ് പരിശോധന. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് പരിശോധനയെന്നാണ് വിവരം. പ്രതി വീട്ടില്‍ നിന്ന് ഇറങ്ങിയതുള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
