Latestദേശീയം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ അന്തരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാൾ ജില്ലയിലുള്ള ജന്മഗ്രാമമായ പഞ്ചൂരിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം

സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഹരിദ്വാറിൽ നടക്കുമെന്നാണ് സൂചന. പൊലീസും ജില്ലാ ഭരണകൂടവും കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും എസ്.എസ്.പി. സർവേഷ് പൻവാർ അറിയിച്ചു.സാവിത്രി ദേവിയുടെ നിര്യാണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. ഏറെ വേദനാജനകവും ഹൃദയഭേദകവുമായ വാർത്തയാണിതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ കുറിച്ചു.