Latestകേരളം

എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിദേശ വിമാന സർവീസുകൾ കുവൈത്തിൽ നിന്ന് പുനരാരംഭിക്കുന്നു

പ്രവാസി മലയാളി അടക്കമുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമേകി എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിദേശ വിമാന സർവീസുകൾ ജൂൺ ഒന്നു മുതൽ കുവൈത്തിൽ നിന്ന് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. വ്യോമയാന മേഖലയിലെ പ്രമുഖരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നിട്ടുള്ളത്.
പുതിയ ക്രമീകരണമനുസരിച്ച് എയർ ഇന്ത്യ എക്സ്സിന് ദിവസേന ഒരു സർവീസ് നടത്താനായിരിക്കും അനുമതി ലഭിക്കുക. പുലർച്ചെ 4 മണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും ഈ സർവീസുകൾ. വിമാനങ്ങളുടെ ഔദ്യോഗിക സമയവിവരം അധികം വൈകാതെ തന്നെ
പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.