Latestകേരളം

അങ്കമാലിയില്‍ ആന പാപ്പാനെ ചവിട്ടിക്കൊന്നു; രണ്ടാം പാപ്പാൻ ഗുരുതരാവസ്ഥയില്‍

കൊച്ചി അങ്കമാലി കിടങ്ങൂരില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം.ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം സ്വദേശി പ്രദീപിന് ആണ് പരിക്കേറ്റത്.

എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ആന ഇടഞ്ഞപ്പോള്‍ അതിനെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പാപ്പാന്മാര്‍ക്കും നേരെ ആക്രമണമുണ്ടായത്. ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകര്‍ത്തു. ഇടഞ്ഞ ആനയെ തളക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്ത് ആര്‍ആര്‍ടി സംഘം എത്തിയിട്ടുണ്ട്