വീണ്ടും പാമ്പ്കടി മരണം ; കൊല്ലത്ത് ഗൃഹനാഥൻ അണലിയുടെ കടിയേറ്റ് മരിച്ചു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റുള്ള മരണം. കൊല്ലം സ്വദേശി രാജേന്ദ്രൻ (64) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്.കഴിഞ്ഞ ഏപ്രില്‍ 24-നാണ് രാജേന്ദ്രന്റെ വീടിനുള്ളില്‍ വെച്ച് അണലിയുടെ കടിയേറ്റത്. ഉടൻ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു
