നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറില്‍ പിണറായി വിജയൻ അടക്കം 14 മന്ത്രിമാർ പിന്നില്‍
തിരുവനന്തപുരം. കേരളം ഉറ്റുനോക്കുന്ന രുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ 14 മന്ത്രിമാരാണ് നിലവില്‍ പിന്നില്‍ നില്‍ക്കുന്നത്.ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്.
97 സീറ്റുകളില്‍ യുഡിഎഫും 38 സീറ്റുകളില്‍ എല്‍ഡിഎഫും 4 സീറ്റുകളില്‍ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്. പിണറായി വിജയൻ അടക്കം 14 എല്‍ഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തില്‍ പിന്നിലായത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വിഎന്‍ വാസവനും പിന്നിലാണ്.
ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒ ആര്‍ കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്‍,ചേർത്തലയില്‍ പി പ്രസാദ്, ധർമ്മടത്ത് പിണറായി വിജയൻ എന്നിവര്‍ പിന്നിലാണ്
