ശുഹൈബ് ബ്രിഗേഡ്‌സിന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ അണുനശീകരണം നടത്തി.

മട്ടന്നൂർ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധ സംഘടനായ ശുഹൈബ് ബ്രിഗേഡ്‌സിന്റെ നേതൃത്വത്തിൽ മട്ടന്നൂർ അമ്പലറോഡിൽ അണുനശീകരണം നടത്തി. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, വൈസ് പ്രസിഡന്റ്‌ സൽമാനുൽ ഫാരിസ്, ആകാശ് ചോലത്തോട് തുടങ്ങിയവർ നേതൃത്വം നൽകി.