ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ

പാലക്കാട്: ചത്ത മാനിനെ കറിവെച്ചു കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാൽ, ബീറ്റ് ഓഫീസർ എസ്.ഷാജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥർ മാനിനെ സെക്ഷൻ ഓഫീസിൽ കൊണ്ടുപോയി ഇറച്ചിയാക്കിയെന്നാണ് വിവരം.

ചുള്ളിയാമല സെക്ഷനിലാണ് സംഭവം. വഴിയിൽ കണ്ടെത്തിയ ചത്ത മാനിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി കറി വെച്ച് തിന്നു എന്നാണ് റിപ്പോർട്ട്. വിജിലൻസ് അന്വേഷണം അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

ഈ മാസം 10 ന് വഴിയിൽ ചത്തുകിടന്ന അവസ്ഥയിൽ കിട്ടിയ മാനിനെ ഉദ്യാഗസ്ഥർ ഫോറെസ്റ് ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥർക്ക് എതിരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചേക്കാം.