ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്ട്രേറ്റിനെതിരെ നടപടി.

ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്ട്രേറ്റിനെതിരെ നടപടി. തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ കെ ലെനിൻദാസിനെതിരെയാണ് നടപടി. അഭിഭാഷകർ സംസ്ഥാനത്ത് പലയിടത്തും കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചതോടെയാണ് മജിസ്ട്രേറ്റിനെ തരംതാഴ്ത്തിയത്. അഡീഷണൽ മുൻസിഫ് കോടതി ജഡ്ജിയായാണ് തരംതാഴ്ത്തിയത്. തിരൂരിൽ നിന്ന് കണ്ണൂരിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.  

മജിസ്ട്രേറ്റ് ജാതീയമായടക്കം അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് സമരത്തിലായിരുന്നു. തിരൂരിലെ അഭിഭാഷകർക്ക് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ബാർ അസോസിയേഷനുകളും കോടതി ബഹിഷ്കരിച്ച് സമരം ചെയ്തിരുന്നു. ഇതോടെയാണ് മജിസ്ട്രേറ്റിന്റെ ഭാഗത്ത് തെറ്റുപറ്റിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തരംതാഴ്ത്തിയതും സ്ഥലംമാറ്റിയതും.