ജയില്‍ മാറ്റണം’; മുഖ്യമന്ത്രിയെ കാണാന്‍ പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെ കുടുംബം
പെരിയ ഇരട്ടക്കൊലക്കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി ശരത് ലാലിന്റെ കുടുംബം. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ പുറത്തുണ്ടെന്നും അവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പുനരന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ എന്നും ശരത്ലാലിന്റെ പിതാവ് സത്യനാരായണന് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് സുഖവാസമായിരുന്നു. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കാണുമെന്നും സത്യനാരായണന് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നിലകൊണ്ടതെന്ന് സത്യനാരായണന് പറഞ്ഞു. പ്രതികളെ സംരക്ഷിക്കാന്‍ അവര്‍ക്ക് ചുമതലയുള്ളതുപോലെയാണ് അവര്‍ പെരുമാറിയത്. പത്ത് പ്രതികളേയും ഇപ്പോള്‍ പരോളില്‍ വിട്ടിരിക്കുകയാണ്. പ്രതികള്‍ക്ക് ജയിലില്‍ വലിയ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്നതിനാല്‍ അവരെ ജയില്‍ മാറ്റമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ശരത്ലാലിന്റെ പിതാവ് പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവര്‍ക്ക് പരമസുഖമാണ്. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
