മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ മെയ് 28 ന് വലിയ പെരുന്നാൾ
കോഴിക്കോട്:-ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ മെയ് 28 ന് ബലിപെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാരായ
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ,
കെ. ആലിക്കുട്ടി മുസ്ലിയാർ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
