ചലച്ചിത്ര അക്കാഡമി ചെയര്മാൻ സ്ഥാനം രാജിവച്ച് റസൂല് പൂക്കുട്ടി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂല് പൂക്കുട്ടി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി.റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നല്കിയിരുന്നില്ല. പിന്നാലെ ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഓസ്കാർ ജേതാവായ റസൂല് പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് പിണറായി സർക്കാർ നിയമിച്ചത്. ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂല് പൂക്കുട്ടിയുടെ നിയമനം. ഇതേത്തുടർന്ന് പ്രേംകുമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
