Latestകേരളം

സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ.മോഡല്‍ ഹൈസ്കൂളില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിർവഹിക്കും.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.

ജില്ലാതല ഉദ്ഘാടനങ്ങള്‍ മന്ത്രിമാർ നിർവഹിക്കും.വിപുലമായ സ്വാഗതസംഘം രൂപീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്‍കിയിട്ടുണ്ട്.

പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് പുറമെ വിദ്യാഭ്യാസ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിക്കാനും നിർദേശമുണ്ട്.