തമിഴ്‌നാട്ടില്‍ വിജയ് തോല്‍ക്കുമെന്ന് പ്രചാരണം; ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്
ചെന്നൈ : തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തമിഴ്‌നാട്ടില്‍ തോല്‍ക്കുമെന്ന പ്രചാരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്.കൃഷ്ണഗിരി സ്വദേശി മഹേന്ദ്രനാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഇയാള്‍ വര്‍ഷങ്ങളായി വിജയ് ആരാധകനാണ്. കൃഷ്ണഗിരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മഹേന്ദ്രന്‍. എക്‌സിറ്റ് പോളിലെ ഡിഎംകെ മുന്നേറ്റത്തില്‍ മഹേന്ദ്രന്‍ വളരെയേറെ ദു:ഖിതനായിരുന്നുവെന്നാണ് വിവരം.
