ലീഡ് തിരിച്ചുപിടിച്ച് വി ഡി സതീശൻ
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വടക്കൻ പറവൂരില്‍ ആദ്യമൊന്ന് ഇടറി വിഡി സതീശൻ.ലീഡ് നിലയില്‍ താഴേക്ക് പോയ വിഡി സതീശൻ പിന്നീട് ലീഡ് തിരിച്ചുപിടിച്ചു.
932 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇ ടി ടൈസണ്‍ മാസ്റ്ററായിരുന്നു മുന്നിലുണ്ടായിരുന്നത്. 243 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.
വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് വി ഡി സതീശൻ പിന്നിലേക്ക് പോയത്.
എല്‍ഡിഎഫിന് അടിസ്ഥാന വോട്ടുകളുള്ള പ്രദേശമാണ് ഇത്. കൂടാതെ ബിജെപി വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്.
