Latestദേശീയം

നീറ്റ് പുനഃപരീക്ഷാ സമ്മര്‍ദം; രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി

ഡൽഹി.ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് വീണ്ടും പരീക്ഷ എഴുതേണ്ടതിന്റെ സമ്മര്‍ദത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി.

ഗോവ, യുപി എന്നിവിടങ്ങളിലായാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത്. ജൂണ്‍ 21ന് വീണ്ടും പരീക്ഷ നടത്തുമെന്നാണ് എന്‍ടിഎ അറിയിച്ചിരിക്കുന്നത്.

യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ 20കാരനായ വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. പരീക്ഷ റദ്ദാക്കിയത് അറിഞ്ഞതുമുതല്‍ വിദ്യാര്‍ഥി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗോവയില്‍ 17 വയസുള്ള വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. വീണ്ടും പരീക്ഷ എഴുതാന്‍ ആഗ്രഹമില്ലെന്ന് കുറിപ്പെഴുതി വെച്ചിരുന്നു.