Latestകേരളം

വൈത്തിരിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം,മരണം മൂന്നായി

വയനാട്, പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അച്ഛന് പിന്നാലെ ഭാര്യയും മകനും മരണപ്പെട്ടു. ചിരാൽ സ്വദേശി മൂച്ചിയിൽ അറുമുകന്റെ മകൻ നാരായണൻ 44 വയസ്സ് ഭാര്യ മകൻ എന്നിവരാണ് മരണപ്പെട്ടത് . ഒരാളുടെ മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ. മറ്റു രണ്ട് പേരുടെ മൃതദേഹം മേപാടിയിലെ സ്വകാര്യ ആശുപത്രിയിൽ. തിരുവനന്തപുരം മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ മിന്നൽ ബസ്സും ഓട്ടോയുമാണ് കൂട്ടി ഇടിച്ചത്. ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്.