മത്സ്യത്തൊഴിലാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കണ്ണൂർ:-ജില്ലയിലെ തീരദേശ-മത്സ്യത്തൊഴിലാളി മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കുമായി അപേക്ഷകള്‍ ക്ഷണിച്ചു.
2025-26 അധ്യയന വര്‍ഷത്തില്‍ സ്‌കോളര്‍ഷിപ്പിനായി ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 30നകവും 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ജൂലൈ 31നകവും ലഭിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ കണ്ണൂര്‍ മാപ്പിള ബേയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 0497 2731081
