ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് അപകടം; 23കാരന് ദാരുണാന്ത്യം
തിരുവല്ലയില്‍ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
തിരുവല്ല വെണ്‍പാല തൊഴുവത്തുംതറ വീട്ടില്‍ ടി. ജി. രാജഗോപാലന്റെയും കുറ്റൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സനായ സ്മിത രാജഗോപാലിന്റെയും മകൻ ഗോവിന്ദ രാജ് (23) ആണ് മരിച്ചത്. തിരുവല്ല – കായംകുളം സംസ്ഥാന പാതയില്‍ കാവുംഭാഗം അമ്പിളി പാലത്തില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.തിരുവല്ല ഭാഗത്തുനിന്ന് എത്തിയ ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും 15 അടിയോളം ദൂരത്തിലേക്ക് തെറിച്ച ഗോവിന്ദ രാജ് തോട്ടിലെ വെള്ളത്തിലേക്ക് വീണു. വലിയ ശബ്ദം കേട്ട് എത്തിയ പരിസരവാസികള്‍ തെരച്ചില്‍ നടത്തിയെങ്കിലും ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിലും അഗ്നിരക്ഷാനിലയത്തിലും വിവരമറിയിച്ചു
