Latestകേരളം

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്. ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ആലപ്പുഴയിലാണ് യുവാവ് ജോലി ചെയ്യുന്നത്. ഇവിടെ വെച്ച്‌ കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. നിലവില്‍ യുവാവ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.