Latestകേരളം

ഹര്‍ഷിന ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും; നിയമനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓഫീസ് അറ്റൻഡറായി

കോഴിക്കോട് പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ. കെ. ഹർഷിന ഇന്ന് ജോലിയില്‍ പ്രവേശിക്കും.കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ- ശിശു സംരക്ഷണ ആശുപത്രിയില്‍ ഓഫീസ് അറ്റൻഡർ ആയാണ് നിയമനം നല്‍കിയിരിക്കുന്നത്.

ഹർഷിനയുടെ പ്രസവശസ്ത്രക്രിയ നടന്നത് ഇതേ ആശുപത്രിയിലായിരുന്നു. ഹർഷിന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടതിന് തൊട്ടുപിന്നാലെയാണ് ജോലി നല്‍കിയുള്ള ഉത്തരവ് ഇറക്കിയത്. നിയമന ഉത്തരവ് കൈമാറാൻ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. ഹർഷിനയുടെ മൂന്നാം പ്രസവശസ്ത്രക്രിയ നടന്നത് ഇതേ ആശുപത്രിയിലായിരുന്നു.