Latestകേരളം

മാതാവിന്റെ ദോഷങ്ങള്‍ മാറാൻ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, പെണ്‍മക്കളെ ഒന്നര വര്‍ഷത്തോളം പീഡച്ച പ്രതി അറസ്റ്റില്‍

തിരുവനന്തപുരം :കിളിമാനൂരില്‍ മന്ത്രവാദത്തിൻ്റെ മറവില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കടയ്ക്കല്‍ സ്വദേശി ശരത് ബാബു പിടിയില്‍.മാതാവിന്റെ ദോഷങ്ങള്‍ മാറാൻ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണമെന്നു വിശ്വസിപ്പിച്ചായിരുന്നു രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

ഒന്നര വർഷമായി കിളിമാനൂരിലെ വാടക വീട്ടിലും മെഡിക്കല്‍ കോളേജിനു സമീപമുള്ള ലോഡ്ജില്‍ വെച്ചും പീഡിപ്പിച്ചു. പീഡന ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടികള്‍ വിവരം മാതാവിനെ അറിയിക്കുയായിരുന്നു. പിന്നീട് നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒളിവ് സങ്കേതത്തില്‍ നിന്നാണ് ശരത് ബാബുവിനെ പിടികൂടിയത്.