Latestകണ്ണൂര്‍കേരളം

കൊട്ടിയൂർ വൈശാഖ മഹോത്സവം: ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി കൊട്ടിയൂർ പാൽച്ചുരം ബോയ്‌സ് ടൗൺ റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

28 മുതൽ ജൂൺ 24 വരെയാണ് നിയന്ത്രണം. കൊട്ടിയൂർ വഴി മാനന്തവാടി ഭാഗങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ നിടുംപൊയിൽ പേര്യ ചുരം വഴി സർവീസ് നടത്തണം.

വയനാട് ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ പാൽച്ചുരം വഴി കൊട്ടിയൂരിലെത്തി തിരിച്ച് നിടുംപൊയിൽ പേര്യ ചുരം വഴി പോകണം.

വയനാട് ഭാഗത്ത് നിന്നും ഇരിട്ടി, പേരാവൂർ, കണ്ണൂർ ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ പേര്യ ചുരം നിടുംപൊയിൽ വഴി സർവീസ് നടത്തണമെന്നും അധികൃതർ അറിയിച്ചു.