Latestകേരളം

മിന്നല്‍ മാജിക്’ ഉടൻ വിപണിയിലെത്തില്ല, ഉത്പാദനം നിര്‍ത്തിവെക്കാൻ നിര്‍ദ്ദേശം

പാലക്കാട് : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ ബ്രാൻഡി ‘മിന്നല്‍ മാജിക്’ ഈ ആഴ്ച വിപണിയിലിറക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി.ബെവറജസ് കോർപ്പറേഷൻ എം.ഡി. എം.ആർ. അജിത്കുമാറിന്റെ അടിയന്തര നിർദേശത്തെ തുടർന്ന് മദ്യത്തിന്റെ ഉത്പാദനം താല്ക്കാലികമായി നിർത്തിവെച്ചു. ഇതോടെ പ്രഖ്യാപിത സമയത്തിനുള്ളില്‍ ബ്രാൻഡ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള സാധ്യതകള്‍ മങ്ങുകയാണ്.

മേയ് അവസാനവാരം ഇത് ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ എത്തുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരുന്നത്. ട്രയല്‍ റണ്‍ അടക്കമുള്ളവ പൂർത്തിയാക്കുകയും ചെയ്തു. ഇതിനിടെയാണ് യു.ഡി.എഫ്. സർക്കാർ അധികാരമേറ്റത്. എല്‍.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് നിയമിച്ച 90 താത്കാലിക സ്ത്രീത്തൊഴിലാളികളുടെ പട്ടിക സംബന്ധിച്ച്‌ വിവാദമുയർന്നിരുന്നു