കണ്ണൂര്‍ പൈസക്കരിയില്‍ വാഹനാപകടം; കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കണ്ണുർ പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തില്‍ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം.കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയില്‍ ആല്‍ബിൻ ടി. വിത്സണ്‍ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജില്‍ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആല്‍ബിൻ.
ചൊവ്വ രാവിലെ പത്തോടെ ബൈക്കില്‍ കോളജിലേക്ക് വരുമ്പോള്‍ ടോറസ് ലോറിയുടെ അടിയില്‍പെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു
