Latestകേരളം

വിവാഹിതനായത് 11ന്, യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട കുന്നന്താനത്താണ് സംഭവം.വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കടന്നല്‍ ആക്രമിക്കുകയായിരുന്നു. 33 കാരനായ സാന്‍ബി ജേക്കബ് ആണ് മരിച്ചത്.

കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സാന്‍ബിയുടെ വിവാഹം. മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു.