Latestകേരളം

പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി റെയ്‌ഡ്

തിരുവനന്തപുരം : മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി റെയ്‌ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്.

പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കേസില്‍ അന്വേഷണവുമായി ഇ ഡിക്ക് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇ ഡി നടപടി.

ഇന്ന് പുലർച്ചെയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടില്‍ എത്തിയത്. പിണറായി വിജയനും മകള്‍ വീണ വിജയൻ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ബേക്കറി ജംഗ്‌ഷനിലെ വീട്ടിലുള്ളപ്പോഴായിരുന്നു റെയ്‌ഡ്.

പിണറായി വിജയനെയും മകള്‍ വീണാ വിജയനെയും ഇ ഡി ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കേരളത്തിലാകെ 10 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. പിണറായിയുടെ മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ്‌, സിഎംആർഎല്‍ എംഡി ശശിധരൻ കർത്ത, സീനിയർ മാനേജർ ചന്ദ്രശേഖർ എന്നിവരുടെ വീടുകളിലും സിഎംആർഎല്ലിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.