Latestകേരളം

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കോടികള്‍ വിലയുള്ള അമൂല്യവസ്തുക്കള്‍ കാണാതായി

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കോടികള്‍ വിലയുള്ള അമൂല്യവസ്തുക്കള്‍ കാണാതായി.ക്ഷേത്രത്തിലെ കാണിക്കയായി ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്. സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയെങ്കിലും, അത് പിന്നീട് കാണാതായി. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. “വൈര നമ” എന്ന ആഭരണം ആറ് മാസമായി കാണാനില്ല. ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകള്‍ ഉണ്ടായെന്ന് അറിയിച്ച്‌ സംസ്ഥാന പൊലീസ് മേധാവി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ പകർപ്പും പുറത്തുവന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും മറ്റൊരു പ്രവേശന കവാടത്തിലൂടെ സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കി ക്ഷേത്രത്തിലേക്ക് കടക്കുന്നു എന്നും റിപ്പോർട്ടില്‍ പറയുന്നു.