വീണ്ടും തലയുയർത്തി സ്വർണം,ഒറ്റയടിക്ക് കൂടിയത് 1,560 രൂപ!
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയില്‍ റെക്കോർഡ് വർധനവ്. ഗ്രാമിന് 195 വർധിച്ച് 13,870 രൂപയും പവന് 1,560 രൂപ ഉയർന്ന് 1,10,960 രൂപയുമായി.ഇന്നലെ 1,09,400 രൂപയായിരുന്നു പവന്.
മധ്യേഷ്യയിലും യൂറോപ്പിലും തുടരുന്ന സംഘർഷാവസ്ഥകള്‍ നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്നതാണ് സ്വർണ വില ഉയരാനുള്ള കാരണമായി ചൂണ്ടികാണിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വർണത്തിലേക്ക് മാറുകയാണ്.
