Latestകണ്ണൂര്‍കേരളം

കണ്ണൂർ നഗരത്തിൽ ബസും സ്‌കൂട്ടറും കൂടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബസും സ്‌കൂട്ടറും കൂടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശിയും ഇപ്പോൾ തോട്ടട വട്ടക്കുളം ഹൈറൂസ് നിവാസിൽ താമസക്കാരനുമായ മുഹമ്മദ് റാഷിദിൻ്റെ മകൻ പി മുഹമ്മദ് റബീഹ് (17) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെ കണ്ണൂർ നഗരത്തിൽ ആശീർവാദ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റബീഹിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത സുഹൃത്ത് ഫെബിനും അപകടത്തിൽ പരിക്കേറ്റു.