Latestകേരളം

കോട്ടയത്ത് കെ സി വേണുഗോപാലിൻ്റെ ഫ്ലക്സില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍

കോട്ടയം: കെ സി വേണുഗോപാലിൻ്റെ ഫ്ലക്സില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍. കോട്ടയം നഗരത്തില്‍ സ്ഥാപിച്ച ഫ്ലക്സിലാണ് കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തിയത്.വിജയശില്‍പി കെ സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്.

അതേസമയം, ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ആർക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രവിജയം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകള്‍ക്ക് തുടക്കമിട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് അധികാരം ഉറപ്പിച്ചിരിക്കെ കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകണം എന്നത് പാർലമെൻ്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച്‌ വേണം തീരുമാനിക്കാൻ. ഈ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുന്നതാണ് പതിവുരീതിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.